ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ പ്രാധാന്യം      


നമ്മുടെ വീടും അതിനു ചുറ്റുമുള്ള പ്രദേശവും നമ്മെ തന്നെയും ശുചിയായി വയ്ക്കുമ്പോഴേ ശുചിത്വം പൂർണമാകൂ . ശുചിത്വമില്ലായ്മയാണ് ഇന്ന് കാണുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇല്ലെങ്കിൽ അത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും . പരിസര ശുചിത്വം - വീടിന്റെ പരിസരം ദിവസവും വൃത്തിയാക്കുക . വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക . വീട്ടിലെ മാലിന്യങ്ങളെ പ്ലാസ്റ്റിക് , ജൈവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിക്കുക . ജൈവമാലിന്യങ്ങൾ കമ്പോസ്ററ് ആക്കാം , മണ്ണിട്ട് മൂടാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കരുതി വയ്ക്കുക , റീസൈക്ലിങ്ങിന് കൊടുക്കുക . വീടിന്റെ ശുചിത്വം - ദിവസവും വീട് വൃത്തിയാക്കുക . ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവിശ്യം ഡെറ്റോൾ വെള്ളത്തിൽ തുടക്കുക . മാസത്തിൽ ഒരിക്കൽ ചിലന്തി വലയും മറ്റും തൂത്ത് വൃത്തിയാക്കുക . ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക . പാദരക്ഷകൾ വീടിനുള്ളിൽ കയറ്റരുത് , കിടക്കുന്ന മുറിയിൽ മുഷിഞ്ഞ തുണികൾ ഇടരുത് . സാമൂഹിക ശുചിത്വം- തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക . പൊതുവഴികളിലും സ്ഥലങ്ങളിലും തുപ്പരുത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക. പാഴ്‌വസ്തുക്കൾ റോഡിലും തോടിലും പുഴയിലുമൊന്നും എറിയാതിരിക്കുക . വ്യക്തിശുചിത്വം - രാവിലെയും വൈകിട്ട് ഭക്ഷണ ശേഷവും പല്ലു തേക്കുക . ദിവസവും കുളിക്കുക . ആഴ്ചയിൽ ഒരു ദിവസം നഖം വെട്ടുക . വൃത്തിയുള്ള വസ്ത്രം ധരിക്കുക . പാചകം ചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുക . തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക . നമ്മൾ തന്നെ ശുചിത്വമുള്ളവരായാൽ സമൂഹം ശുചിയാകുന്നു . പരിസരം ശുചിയാകുന്നു . അങ്ങനെ പല രോഗങ്ങളും ഇല്ലാതാകുന്നു .

ഷോൺ ഷാജു
3 A ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം