മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/നമ്മളില്ലാതെ മറ്റാരുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളല്ലാതെ മറ്റാരുമില്ല

  
അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം നാട്ടിലിപ്പോൾ
മലകളായി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ച മണ്ണൊക്കെ വിറ്റു വിഷം കലർത്തി വെള്ളം വിഷം പുക വായു വിഷം കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടു മേ നേരമില്ല
ജീവൻ്റെ നൻമയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല.
 
 


ദേവനന്ദ ഫ്രിജിലാൽ . കെ
1 B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത