13:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളൊരൊറ്റ ജനതയായ്
മാനവജാതിക്കു ക്ഷതമായ് വന്നൊരു വൈറസ്
വുഹാനിൽ ജന്മം കൊണ്ടൊരു വ്യാധിയായ്
വിശ്വം മുഴുവൻ വിഷവിത്തിട്ടു വിലസുന്നു
വിധിയെ പഴിച്ചിട്ടു പ്രയോജനമില്ലെന്നോർക്ക നാം.
തുരത്തിയോടിച്ചീടാം നമുക്കീ കോറോണയെ
അകറ്റിനിറുത്താം നമുക്കീ വ്യാധിയെ
കൈകൾ വൃത്തിയാക്കീടാം നാം സ്വന്തമായി
മാസ്ക് ധരിച്ചീടാം നാം സ്വയരക്ഷയ്ക്കായ് .
കൊഴിഞ്ഞു വീണു ജനലക്ഷങ്ങൾ പിന്നിൽ
കൊറോണക്ക് കോവിഡ് 19 എന്ന പേരും വന്നു
കൊഴിയാതെ നോക്കണം നാം നമ്മുടെ ജീവനൗകയെ
മരുന്നെത്തിയില്ല വ്യാധിയെ തുരത്തുവാനെന്നോർക്ക നാം.
കരുതീടാം കാവലേകിടാം സാമൂഹിക അകലം പാലിച്ചീടാം
കരുത്തേകീടാം കർമ്മധീരരായ് കാലമിനിയും മുന്നേറിടാം
ആതുരസേവനം ചെയ്യും ആശുപത്രിയും മാലാഖമക്കൾക്കായ്
കണ്ടെത്താം മരുന്നുകൾ കോറോണയെ കൊല്ലുവാൻ.