ജലദോഷത്തിൻ രൂപത്തിൽ
വിരുന്നെത്തി വൈറസ്
നാടിനെ മൊത്തം ഭീതിയിലാക്കി
കൊറോണയെന്നൊരു വൈറസ്
മരുന്നില്ല മന്ത്റവുമില്ല
ഈ വൈറസിനെ തുരത്തിടാൻ
കൈകൾ രണ്ടും സോപ്പിനാൽ
ഇടക്കിടക്ക് കഴുകിടാം
കണ്ണിലും മൂക്കിലും
വായിലുമൊന്നും തൊടാതിരിക്കാം
ആഘോഷങ്ങളിൽ നിന്നും
യാത്രകളിൽനിന്നും
ഒഴിഞ്ഞുമാറിടാം
വീട്ടിലിരിക്കാo സുരക്ഷിതരായി
നമ്മളെയും നാടിനേയും രക്ഷിക്കാം.