Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വികൃതി
ഇന്ന് നമ്മുടെ ലോകം ഒരു വലിയ വെല്ലുവിളി നേരിടുകയാണ് . കോവിഡ് -19 എന്ന ഒരു മഹാമാരി നമ്മുടെ ലോകത്തെ മുഴുവനും കാർന്നു തിന്നുന്നു. ഈ മഹാമാരിയെ നേരിടുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. നാം ഇന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . നമ്മുടെ തെറ്റായ ജീവിതരീതിക്കുള്ള പ്രകൃതിയുടെ തിരിച്ചടിയാണ് ഇത്. നമ്മുടെ പ്രകൃതിയെ നാം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവിശ്യമാണ്.
പ്രകൃതിയുടെ സന്തുലനാവസ്ഥ
നിലനിന്നില്ലെങ്കിൽ ഈ ലോകത്തിൽ നമ്മുടെ ജീവിതം കഷ്ടം നിറഞ്ഞതാവും. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ഇന്ന് ലോകത്തെ മുഴുവനും ഈ രോഗകാരിയായ വൈറസ് ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗം പിടിപ്പെട്ട് ധാരാളം മനുഷ്യർ മരണപ്പെടുന്നു. എത്രയോ പേർ വേദനയിൽ ആയിരിക്കുന്നു. ജനങ്ങൾ എല്ലാം കണ്ണുനീരിന്റെ അവസ്ഥയിൽ ആയിരിക്കുന്നു. ഈ രോഗത്തെ നേരിടുന്നതിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ അവരെ സഹായിക്കുന്ന പോലിസ്, ഡോക്ടർമാർ, നേഴ്‌സുമാർ, സന്നദ്ധ പ്രവർത്തകർ , ഭരണാധികാരികൾ ഇവരുടെ പ്രവർത്തനങ്ങളെ എല്ലാം നമുക്ക് നന്ദിയോടെ സ്മരിക്കാം.
രോഗം ബാധിക്കുന്നത് തടയുന്നതിനായി ലോക് ഡൗൺ പ്രഖ്യപിച്ചിരിക്കുന്നത് എല്ലാവരും സ്വന്തം വിടുകളിൽ ആയിരിക്കാനാണ് ഗവൺമെൻ്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി രോഗത്തെ തടയണം. നാം എല്ലാവരും സന്നദ്ധ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും, എല്ലാവർക്കും നല്ല
ആരോഗ്യം വീണ്ടെടുക്കാനും ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് നമ്മുടെ വീടുകളിൽ ആയിരിക്കാം.
നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. അതിന്റെ തുടക്കം എന്ന പോലെ നമ്മുടെ വീടും ചുറ്റുപാടും വൃത്തിയാക്കാം. എല്ലാവർക്കും നല്ല ശുചിത്വ ബോധം ഉള്ളവരായി ഇരിക്കാം. രോഗപ്രതിരോധശേഷി നേടി ഈ രോഗത്തിൽ നിന്നും നമുക്ക്
മുക്തരാവാം. എല്ലാവർക്കും ഒത്തൊരുമയോടെ ഈ വൈറസിനെ പൂർണമായി ഇല്ലായ്മചെയ്യാം. ഒരു നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|