13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ പരതുകയായിരുന്നു
പഴയ ചവറ്റുക്കൂനയിൽ
പൊടിപിടിച്ച പഴന്തുണിക്കെട്ടുകളിൽ
എച്ചിൽ പത്രങ്ങൾക്കിടയിൽ
ആ ഒന്നിനുവേണ്ടി...
എരിഞ്ഞടങ്ങിയ തീയിൽ പോലും !!
പക്ഷെ അവൾക്കതിനെ കണ്ടെത്താനായില്ല
അവൾ ഇവിടെയെവിടെയോ വച്ചാണത് മറന്നത്
തിരക്കുകൾക്കിടയിൽ അവൾ പലപ്പോഴും
അത് കണ്ടെടുക്കാൻ മറന്നു
ഒടുവിൽ ചുവരിൽ തന്റെ ചിത്രത്തിൽ
ആ മാല കണ്ടപ്പോഴാണവൾക്കോർമ്മ വന്നത്
ഓ..... ഞാൻ തിരഞ്ഞത് തന്നെ തന്നെ ആയിരുന്നു !