13:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ഒന്നിച്ചു പോരാടം | color= 1 <!-- 1 മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് വൈകുന്നേരം ഒരു അസ്സംബ്ലി ഉണ്ടായിരുന്നു. എന്തിനാണ് ഈ നേരത്ത് അസ്സംബ്ലി എന്ന് ഞങ്ങൾ ചിന്തിച്ചു അസ്സംബ്ലി ഗ്രൗണ്ടിൽ എല്ലാ ക്ലാസിലെയും കുട്ടികൾ വരിയായി നിന്നു. അജിത ടീച്ചറും മറ്റ് ടീച്ചേഴ്സും എത്തി. നൗഷാത് മാഷും അലി മാഷും അസ്സംബ്ലി കൂടിയതിനെ പറ്റി ഞങ്ങൾക്ക് മനസിലാക്കി തന്നു. അവർ പറഞ്ഞുതന്ന കാര്യങ്ങൾ കേട്ട് ഞങ്ങൾക്ക് പേടിയായി. കൊറോണ എന്ന ഭീകരനെ പറ്റിയാണ് മാഷുമാർ പറഞ്ഞു തന്നത്. അസുഖം വരാതിരിക്കുന്നതിനു വേണ്ടി നാം എല്ലാവരും ശുചിത്വം പാലിക്കണമെന്നും വീട്ടിൽ തന്നെ ഇരിക്കണമെന്നും നിർദ്ദേശിച്ചു. ഇന്ന് സ്കൂൾ പൂട്ടുകയാണ് എന്ന് പറഞ്ഞു. ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും അതുപോലെ ദുഃഖവും ഉണ്ടായി. എന്നാലും അസുഖം വരാതിരിക്കാൻ ഇതെല്ലാതെ വേറെ മാർഗം ഇല്ലന്ന് മാഷ് പറഞ്ഞു. കൂട്ടുക്കാരെ കൊറോണ എന്ന വില്ലൻ നമ്മൾക്ക് വരാതിരിക്കാൻ ഇടയ്ക്കിടെ കയ്യും കാലും മുഖവും സോപ്പിട്ട് കഴുകണം. വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കുകയും വേണം. ഇതിനു വേണ്ടി നമ്മുക്ക് ഒന്നിച്ചു പോരാടം.
തനുശ്രീ വിനോദ് ടി
2 A സി.ഈ.യു.പി.എസ്.പരുതൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം