എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മഹാദുരന്തം ഒരു മഹത്തായ പാഠം(ലേഖനം)
മഹാദുരന്തം മഹത്തായ പാഠം
നൂറ്റാണ്ടുകളിൽ ലോകം പല മഹാമാരികൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിക്ക് കീഴടങ്ങി മനുഷ്യർ ജീവിക്കുക എന്നതാണ് മഹത്തായ സത്യം. ഓരോ ദുരന്തവും അതിജീവിക്കാനും പൂർവ്വാധികം കരുത്തോടെ തിരിച്ചു വരുവാനുമുള്ള മനുഷ്യൻ്റെ കഴിവ് ലോകമഹായുദ്ധത്തിന് സമാനമായ അവസ്ഥയിലൂടെയാണ് ലോകം കടന്നു പോകുന്നത്. കൊറോണ വൈറസ് എന്ന ഭീമാകാരൻ്റെ ആയുധത്തിന് മുൻപിൽ ലക്ഷങ്ങളാണ് കീഴടങ്ങുന്നത്, ലക്ഷകണക്കിന് പേർ അതിജീവനത്തിൻ്റെ പാതയിലുമാണ്.ഈ ഭീമാകാരനെ തോൽപ്പിക്കണമെങ്കിൽ നമ്മുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്.സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പരിപാലിച്ചും രോഗപ്രതിരോധശേഷി വളർത്തിയും യഥാസമയത്തുള്ള ആരോഗ്യ പരിപാലനം സ്വീകരിച്ചും ഭരണ വർഗ്ഗത്തിൻ്റെ മുന്നറിയിപ്പുകൾ ശിരസ്സാവഹിച്ചും കൈത്താങ്ങാവേണ്ടവർക്ക് താങ്ങും തണലുമായും ഈ മഹാമാരിയെ തുരത്താനാവും. ഏതു ദുരന്തവും അതിജീവിക്കാനുള്ള മനുഷ്യൻ്റെ കഴിവ് അപാരമാണ്. ഈ ദുരന്തവും ലോകം അതിജീവിക്കും. വൈറസിനെതിരെ പോരാടുകയും വൈറസിനെ തുരത്താനുള്ള ഫലപ്രദമായ മരുന്നുകൾ കണ്ടു പിടിക്കാനും പ്രതിജ്ഞാബദ്ധവും കൂർമ്മ ബുദ്ധികളുമായ വൈദ്യശാസ്ത്ര പ്രതിഭകൾ ലോകത്തുണ്ട് .അവരുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ഫലം കാണുക തന്നെ ചെയ്യും. അതിജീവനത്തിന് ശേഷം നാം ഓർമ്മിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിന്നാലേ മനുഷ്യന് നിലനിൽപ്പുള്ളു. മനുഷ്യനെപ്പോലെ പ്രകൃതിയിലെ എല്ലാ വസ്തുക്കൾക്കും തുല്യ അവകാശമാണുള്ളത്. അത് വവ്വാലായാലും പാമ്പായാലും ഈ തുല്യത മനുഷ്യൻ മറന്ന് പോകുന്നു .വെള്ളപ്പൊക്കമായാലും പ്രകൃതിക്ഷോങ്ങളാണെങ്കിലും മനുഷ്യന്റെ മൃഗീയ സ്വഭാവത്തിന്റെ പരിണിത ഫലങ്ങളാണ്. ലോകം ഇന്ന് നേരിടുന്ന കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ വന്യമൃഗങ്ങളെ കൂട്ടമായി ഭക്ഷ്യയോഗ്യമാക്കിയതും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വേണ്ട രീതിയിൽ ശ്രദ്ധിക്കാത്തതിന്റെ പരിണിത ഫലങ്ങളാണ്. കുറഞ്ഞ ആളുകളുടെ അനാസ്ഥയുടെ ഫലം അനുഭവിക്കുന്നത് ലോകമാകെയാണ്. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ വേണ്ട രീതിയിൽ പരിപാലിക്കാൻ കഴിയണം. പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുകയും പ്രകൃതി ചൂഷണത്തിൽ നിന്ന് മനുഷ്യർ മാറി നിൽക്കുയും അടുത്ത തലമുറകൾക്ക് കൂടി പ്രകൃതി വിഭവങ്ങൾ കൈമാറാനും നമുക്ക് കഴിയണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം