എന്തിനുപെറ്റുു മനുഷ്യരെ നീ
എന്തിനു പോറ്റി മനുഷ്യരെ നീ
നാടിനെ കൊല്ലുന്ന
കാടിനെ കൊല്ലുന്ന
മഹാമാരി അവൻ
ഇന്ന്കൊണ്ടു വന്നു
ആ മാറാവ്യാധി
മാനവരാശിയെ കൊന്നു തിന്നുന്നു
എന്തിനു പെറ്റുു മനുഷ്യരെ നീ
എന്തിനു പോറ്റി മനുഷ്യരെ നീ
ഉറ്റവരെ കാണാൻ കഴിയാതെ
അവർ ഇന്ന് പരലോക യാത്രയായി
മാനവന്റെ ക്രൂരതയുടെ ഫലമായി
മഹാമാരി ഇന്ന് താണ്ഡവമാടുന്നു
ലോകരാജ്യങ്ങൾ ഒന്നായെതിർത്തിട്ടും
തോൽക്കാതെ വൈറസ് മുഖം കറുപ്പിച്ചു.
മനുഷ്യാ നീ ഓർക്കുക
നിൻ ക്രൂരതയുടെ ഫലമാണിത്
മഹാമാരി ഈ മഹാമാരി
ദൈവങ്ങളെ നിങ്ങൾ കൺതുറക്കൂ
ദൈവങ്ങളെ നിങ്ങൾ കൺതുറക്കു