കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഭീകരൻ നീ…….

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഭീകരൻ നീ…….. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ നീ……..

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചു
കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ് .....

വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൽ ഭിഷണിയായ് ........

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല എന്നാധിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് .......

കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ കേറിവരാതെ തടഞ്ഞിടുവാൻ

സങ്കടമുണ്ട് മനസ്സകമേല്ലാമേ സച്ചാരം മനുജരെ ഓർത്തിടുമ്പോൾ സത്യത്തിൽ ഈ ഗതി ചുണ്ടിക്കാട്ടുന്നത് സത്യമാർഗത്തിൽ ദിശയല്ലയോ.......

ആഹന്തകളെല്ലമേ വെടിയുക മനുഷ്യ നീ ആഹങ്കരിക്കേണ്ടവൻ അവനല്ലയോ നിസ്സാരനായ് കാണാതെ നിൻറെ നിസ്സാരത ഓർക്കുക ........
 

ആദിത്യ എസ്
IX B കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത