ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/പാലിച്ചാലും

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspunnala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാലിച്ചാലും..... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാലിച്ചാലും.....
പാലിച്ചാലും


                      നമ്മുടെ ജീവിതത്തിൽ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.
                                              വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാ൯ കഴിയും.

                            2019-20ൽ ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ രോഗം ആദ്യമായി സ്ഥിരീകരച്ചത്. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവം വഴിയാണ് ഈ വൈറസ് രോഗം പകരുന്നത്. രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന  സമയം സാധാരണയായി 2  മുതൽ 14 ദിവസം വരെയാണ്.
                               
                              കൊറോണയുടെ മറ്റു നാമങ്ങൾ:
                            2019-n cov acute respiratory disease
                            Noval corona virus pneumonia 
                            Wuhan pneumonia 
          കൊറോണയുടെ സാധാരണരോഗലക്ഷണങ്ങൾ: പനി, വരണ്ട ചുമ, ക്ഷീണം
          സാധാരണമല്ലാത്ത രോഗലക്ഷണങ്ങൾ : തലവേദന, മൂക്കടപ്പ്, തൊണ്ടവേദന,         
                                                                       കഫം, ശ്വാസതടസം,   പേശീ വേദന,                                                          
                                                                       സന്ധിവേദന,ഛർദി,വയറിളക്കം 
          സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സി൯ഡ്രോം കൊറോണ വൈറസ് 2 ആണ് ഈ    
          രോഗത്തിന് കാരണം. ശുചിത്വമില്ലായ്മയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം
          ഇനിയും ഇങ്ങനെയുള്ളവയെ തടയണമെങ്കിൽ ശുചിത്വം നമ്മൾ ശീലമാക്കണം
                   "പാലിക്കൂ ശുചിത്വത്തെ..... 
                   തടയൂ രോഗത്തെ........”
അജ്മിയ ഷാനവാസ്
7 എ ജി വി എച്ച് എസ് എസ്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം