കുഞ്ഞ്: മുല്ലേ മുല്ലേ നീ അറിഞ്ഞോ നമ്മുടെ നാട്ടിലെ വിശേഷം? മുല്ല: ഇല്ല കുഞ്ഞേ ,എനിക്കറിയില്ല എന്താ മോളെ വിശേഷം? കുഞ്ഞ് :കൊറോണ എന്നൊരു കീടാണു മനുഷ്യരിൽ രോഗം പരത്തുന്നു . പനിയും ചുമയും ശ്വാസം തടസ്സവും തുമ്മലും ജല ദോഷവും ലക്ഷണങ്ങൾ. മുല്ല: അത് വെറുമൊരു പനിയല്ലേ എന്തേ നീയിത്ര വിഷമിപ്പൂ ? കുഞ്ഞ്: അയ്യോ ഇത് വെറുമൊരു പനിയല്ല ജീവനെടുക്കും പനിയാണേ!