എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/അതിജീവനം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNDPHS EDAPPARIYARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

 ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
 ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
  കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
നിറമറ്റ കാലത്തിൽ നിന്നും  നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
  ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
 നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം
 

വൈഷ്ണവി എം ബി
10A എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത