ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanthotty C U P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

പ്രകൃതിയാണെന്നമ്മ
പ്രകൃതിതൻ മക്കൾ നാം
പ്രകൃതീശ്വരീ നീ
തുണച്ചീടണേ.....

നിന്നോടു ഞാൻ ചെയ്ത
ക്രൂരതയോർത്ത് ഞാനീ-
ക്ഷണം പോലും
കരഞ്ഞിടുന്നു.....

എന്നുടെ കർമ്മഫലമായി
നിന്നുടെ
പൊൻ പ്രഭ പോലും
അണഞ്ഞു പോയി.....

നിന്നുടെ മടിത്തട്ടിനെ-
പോലും ഞാനിന്ന്
ശോഭയില്ലാതാക്കി
മാറ്റിയല്ലോ.....

നിന്നുടെ മസ്തകത്തിൽ
നിന്നു ഞാനെന്നും
ആനന്ദ ഗാനമാലപിച്ചിരുന്നു
ആഹ്ളാദ നൃത്തമാടിയിരുന്നു....

അങ്ങനെ ഞാൻ ചെയ്ത
തെറ്റുകളോരോന്നും
ഇന്നു ഞാനൊർത്ത്‌
കരഞ്ഞിടുന്നു....

ഇന്നു ഞാൻ നിന്നോടു
ചെയ്തൊരു പാപത്തെ-യോർത്ത്‌
മൂകമാകുന്നു എൻ മനം
വിലപിച്ചുപോയിടുന്ന അന്തരംഗം...

തിരിച്ചറിഞ്ഞിന്നു ഞാൻ
എന്നുടെ അങ്കണം
പോൻ തൂവൽ വിശും
പുലരിയെന്ന്......

പ്രകൃതിയാണെന്നമ്മ
പ്രകൃതിതൻ മക്കൾ നാം
പ്രകൃതീശ്വരീ നീ
തുണച്ചീടണേ....
 

ആര്യനന്ദ എസ്
7 D ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത