താനാരോ തക തക താനാരോ തക തക പണ്ട് നമ്മൾ ഓടി ഓടിക്കളിച്ചതല്ലേട്യേ പെണ്ണെ ഇന്ന് നമ്മൾ വീട്ടിനുള്ളിലെ കൂട്ടിലായതെങ്ങനെട്യേ പെണ്ണെ താനാരോ തക തക താനാരോ തക തക പാടവരമ്പത്തിലൂടെ അന്ന് കൂട്ടുകൂടി നടന്നു ഇന്ന് നമ്മൾ ചീറിപ്പായും വണ്ടിയിലാണല്ലോട്യേ ഞാറുപറിക്കലുമില്ല കറ്റമെതിക്കലുമില്ല ഇന്നിന്റെ മക്കൾ കംപ്യൂട്ടറിലും ഫോണിലുമല്ലേട്യേ പെണ്ണേ താനാരോ തക തക താനാരോ തക തക ഫ്ലാറ്റും പ്ലാസ്റ്റിക്കും നിറഞ്ഞോരീ നാട്ടിൽ അന്തമില്ലാ മാറാവ്യാധികളെത്തീടുന്നു തക തക കുടിയിലിരുന്ന് ഞാനിന്നറിഞ്ഞെട്യേ ഉപ്പിട്ട കഞ്ഞീടെ സ്വാദും ഉപ്പിലിട്ടതിന്റെയും തക തക മണ്ണിന്റെയും മരത്തിന്റെയും മണമറിഞ്ഞേട്യേ പെണ്ണേ താനാരോ തക തക താനാരോ തക തക കൈകൾ കഴുകിയും തൂവാല അണിഞ്ഞും ഒന്നിച്ചു നിന്നിടാം പെണ്ണേ നല്ലൊരു പൊൻപുലരിക്കായ് താനാരോ തക തക താനാരോ തക തക
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത