11:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മൃഗങ്ങളുടെ ലോകം | color=3 }}<center> <poem> നന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ ചെയ്യുന്നതിനായി നൽകി
ജന്മം മനുഷ്യന് കർമം മറന്നു അവൻ
ജീവിച്ചു.
മുങ്ങിത്താണു മനുഷ്യത്വം
വർണാഭമായ ലോകത്തിൽ
ഉള്ളിൽ തേങ്ങി മൃഗങ്ങൾ
രക്ഷകൻ കാലനായപ്പോൾ ..........
ചോരയുടെ ഗന്ധമുള്ള വായുവിൽ
പണത്തിന്റെ ചൂടുപറ്റി പുതിയ
തലമുറ ജന്മമിട്ടു.
യുദ്ധം നടത്തി പട്ടിണി
അകറ്റുവാൻ ....ക്രൂരതകളുടെ
ആധാരമായി യുദ്ധങ്ങൾ ......
ചോരപുരണ്ട ഭൂമിയിൽ
കൂണുപോലെ പൊന്തി
പരീക്ഷണശാലകൾ
കലിയുഗത്തിൻ കലിപൂണ്ടു
ജന്മം നല്കിയതാണോ ദൈവം
ഈ രോഗവിഷാണുവിനെ?
മരുന്നില്ല..പണമില്ല...പദവിയില്ല...
മനുഷ്യനായി പിറന്നുവെങ്കിൽ നന്മചെയ്തിടാം..
പണമല്ല പദവിയല്ല ..നന്മയാകണം
നമ്മുടെ ജീവവായു.....