ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിത യാത്ര
കൊറോണക്കാലത്തെ ജീവിത യാത്ര
നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോ വിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു.ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്.ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്.ഇറ്റലി ,അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.അതുേ പോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.
|