അകന്നിരിക്കാം തത്കാലം പിന്നീടടുത്തിരിക്കാനായിട്ട്. പകർന്നിടുന്നൊരു രോഗാണു - പകരാതിരിക്കാൻ സൂക്ഷിക്കാം. ജാഗ്രതയോടെയിരുന്നീടാം. കൈകൾ കഴുകാം നന്നായി കരുത്തരാകാം ഒന്നായി .. പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കൊറോണയെ നാം ഒഴിവാക്കാൻ .. സമൂഹ വ്യാപനം തടയാനായ് .. കൊറോണക്കാലം ഇനിയെന്നും ഓർമ്മക്കാലമായ് മാറീടും ... നമുക്കൊരോർമ്മക്കാലമായ് മാറീടും ...