കൊറോണ വൈറസിനെ കുറിച്ച്
കൊറോണ വൈറസിനെ കുറിച്ച് എനിക്ക് അറിയാവുന്ന ചില കാര്യങ്ങളാണ് ഞാൻ ഇവിടെ എഴുതുന്നത്.
2019 ഡിസംബർ മുപ്പത്തിയൊന്നിന് ചൈനയിലുള്ള വുഹാൻ എന്ന സ്ഥലത്തെ ഒരു വ്യക്തിയാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത്. ശ്വാസതടസവും തൊണ്ടവേദനയും കാരണമാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. ആദ്യമായി ചെക്ക് ചെയ്തപ്പോൾ ഒന്നും മനസിലായില്ല. പിന്നെ വിദഗ്ധമായി നോക്കിയപ്പോളാണ് ഒരു വൈറസ് കാരണമാണ് ഇത് സുംഭവിച്ചതെന്ന് മനസ്സിലായത്. ഇത് എങ്ങനെയാണ് പകർന്നതെന്ന് ഡോക്ടർമാർക്ക് ആദ്യം മനസിലായില്ല. ഇതിനെപറ്റി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതേ അസുഖം ബാധിച്ചു കൂടുതൽ ആളുകൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത് അപ്പോഴാണ് ഇത് കൊറോണ വൈറസ് ആണെന്ന് മനസ്സിലായത്. കൊറോണ ബാധിച്ച വ്യക്തിയുടെ സ്രവത്തിൽ നിന്നാണ് മറ്റൊരു വ്യക്തിക്ക് പകരുന്നത് എന്ന് മനസ്സിലായി. ചൈനയിൽ ഉള്ള പ്രവാസികൾ വഴി ഇത് നമ്മുടെ രാജ്യത്തും എത്തി.
ഈ വൈറസ് ഒരാളിൽ നിന്ന് മറ്റോരാളിലേക്ക് വേഗം പടരും അതിനുവേണ്ടി നമുക്ക് കുറേ മുൻകരുതലുകൾ എടുക്കാം. രോഗമുള്ള ആളിൽ നിന്ന് അവരുടെ കണ്ണിലൂടെയും, മൂക്കിലൂടേയും, വായയിലൂടെയും ഇത് പടരും. ചുമക്കുമ്പോഴും, തുമ്മുമ്പോളും തൂവാല ഉപയോഗിക്കണം വീടിന് പുറത്തേക്ക് കഴിയുന്നതും പോകാതെ ഇരിക്കുക. പോകുകയാണെങ്കിൽ തന്നെ മാസ്ക് ഉപയോഗിക്കുകയും ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതുകയും വേണം. കൈകളും മുഖവും ഇടക്കിടെ കഴുകണം. ഉപയോഗിച്ച മാസ്ക് വീണ്ടും ഉപായോഗിക്കാതിരിക്കുക കൊറോണ വൈറസിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാലും കുറേപേർക്കു കൊറോണ ഭേദമായിട്ടുണ്ട് . നമ്മൾ പൂർണമായും സുരക്ഷിതരാണെന്നു നമ്മൾ തന്നെ ഉറപ്പ്‌വരുത്തുക. ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കുക . കോറോണയെ അതിജീവിക്കുക .
|