ഒരുമ

ഒരുമയോടെന്നും കൂട്ടുകാരെ
ഓർത്തിടേണം ഈ പ്രകൃതിയെ
നിധി പോലെയെന്നും കാത്തിടേണം
നട്ടു വളർത്തേണം നന്മ മരങ്ങൾ
ഒരുമയോടെന്നും കൂട്ടുകാരെ
നമ്മുടെ ജീവനാം ഈ അമ്മയെ
ഓർത്തിടേണേ കൂട്ടുകാരെ
കാത്തിടേണം ജലാശയങ്ങളെ
ശുചിത്വ പാഠങ്ങൾ ഓർത്തിടേണം
നന്മയുള്ളൊരു നാളേക്കായ്
ഒരുമിച്ചു പോരാടാം കൂട്ടുകാരെ
 

പ്രണവ് .പി
4 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത