എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/മമ-പാഴ്ജന്മം

10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41097LK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മമ-പാഴ്ജന്മം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മമ-പാഴ്ജന്മം


താളം നിലച്ചോരൻ ജീവിത പാതയിൽ
പിടയുന്ന ഹൃദയത്തിൻ നീറുന്ന നൊമ്പരം
അറ്റുപോയ ബന്ധത്തിൻ കണ്ണികൾ തേടി
"തീരുന്നു ഈ ഭാരമായ ജീവിതം ...
അനാഥമായ ഈ പാഴ്ജന്മം മറയുമ്പോൾ
ഒന്ന് പൊട്ടിക്കരയുവാൻ , ഒന്നോർത്തു തേങ്ങു വാൻ
എന്ന് എങ്കിലും ഒരാൾ ഉണ്ടായിരുന്നെങ്കിൽ
സഫലമായി തീർന്നേനെ ഈ ജീവിതം.

അന്ധകാരത്തിൻ ആഴത്തിലേക്ക്
വഴുതിവീഴുമീ അനാഥയായ എന്നെ ,
മകളെ എന്ന ഒരു വിളിക്കായി കാതോർത്തഎന്നെ
തേടി വിളിച്ചതും എത്തിയതും
ഇരുട്ടിൻ കഴുകൻ കണ്ണുകൾ.

ഞാനറിയാതെ ആരോരുമറിയാതെ,
എന്നെ ഒരുപാട് സ്നേഹിച്ച മറഞ്ഞ
എൻറെ പഞ്ചവർണ്ണക്കിളി
ഒരു സൗഹൃദത്തിൽ ഉപരി എന്നിൽ
മായാത്ത വർണ്ണങ്ങൾ നിറച്ച നീ ...
ഈ അസുര നാട്ടിൽ എന്നെ തനിച്ചാക്കി
പാറി പോയി ഇല്ലായിരുന്നു എങ്കിൽ

എൻറെ നിഴലായി എന്നിൽ തണലായി
എന്നും നാം ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ മൃത്യുവിൻ സ്പന്ദനം എന്നെ പുൽകില്ലായിരുന്നു

 

Mahina
9 c M.S.M.H.S.S
KOLLAM ഉപജില്ല
KOLLAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത