കൊറോണ നാട് വാണീടും കാലം മനുഷ്യനെങ്ങുമേ നല്ല നേരം. തിക്കും തിരക്കും ബഹളമില്ലാ വാഹനാപകടം തീരെയില്ല. വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല. ജുങ്ക്ഫുഡ് ഉണ്ണുന്ന ചങ്കുകൾക്കു കഞ്ഞി കുടിച്ചാലും സാരമില്ല. കല്ലെറിയാൻ റോഡിൽ ജാഥയില്ലാ കല്യാണത്തിൽ പോലും ജാടയില്ല. നേരമില്ലെന്ന പരാതിയില്ലാ ആരുമില്ലെന്ന തോന്നലില്ല. എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും. എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും.