ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/നാം തളരില്ല കോവിഡിനു മുമ്പിൽ.........
നാം തളരില്ല കോവിഡിനു മുമ്പിൽ.........
2019 ഡിസംബറിൽ വുഹാനിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് എന്ന കോവിഡ് 19 ചൈനയിലെ ജനജീവിതത്തെ താളം തെറ്റിച്ചു കൊണ്ട് അനേകായിരം മനുഷ്യ ജീവനുകൾ അപഹരിച്ചു കൊണ്ട് മുന്നേറുന്നു.ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.നിപയെയും പ്രളയത്തെയും അതിജീവിച്ച കരളുറപ്പുള്ള കേരളം ഒരു ചലഞ്ചായി അത് ഏറ്റെടുത്തു.മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആ മഹാമാരിക്കെതിരെ പോരാടികൊണ്ടിരിക്കുക്ക യാണ്.
വികസിത രാഷ്ട്രങ്ങൾ പോലും മഹാമാരിക്ക് മുമ്പിൽ മുട്ടുകുത്തി. അപ്പോഴും സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കേരളം ലോക രാഷ്ട്രങ്ങൾക്കും രാജ്യത്തിനും മാതൃകയാണ്. പല രാജ്യങ്ങളിലും ഇതിന്റെ അവസ്ഥ വളരെ തീവ്രമാണ്. പാതിരാത്രിയിലും പലയിടത്തും കൂട്ട ശവസംസ്കാരങ്ങൾ നടക്കുന്നു. തിരക്കു കാരണം ഗുരുതര രോഗികൾക്കു പോലും ആശുപത്രികളിൽ ഇടമില്ലാതായി.ഇതിലൂടെ മനുഷ്യൻ വരച്ച രാജ്യത്തിന്റെ അതിർത്തികൾക്കും സാമ്പത്തിക അധികാരമേന്മകൾക്കും ഈ സൂക്ഷ്മാണു വിന്റെ യാത്രയെ തടഞ്ഞു നിർത്താനാവില്ല എന്നത് മനുഷ്യൻ എന്ന ജീവിയുടെ നിസ്സാരത ആഴത്തിൽ വെളിപ്പെടുത്തി തരുന്നു.എങ്കിലും ഇതിനെതിരെ വാക്സിനുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്തെ കോവിഡ് 19 സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. കൊടിയ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കുന്നു. ഞങ്ങൾ കുട്ടികളുടെ പ്രതീക്ഷകളെയും അത് തകിടം മറിച്ചു.എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചത് ഞങ്ങളെ ഏറെ പ്രയാസപ്പെടുത്തി.മാറ്റിവച്ച പരീക്ഷാ തീയതിയുടെ അനിശ്ചിതത്തിൽ പഠനത്തോടുള്ള വിരക്തിയും കൂടി വരുന്നു.എങ്കിലും നാടിന്റെ നന്മയ്ക്കായി ഇന്ത്യ - കേരള ഗവൺമെന്റിന്റെ "Break the chain "സാമൂഹിക അകലം പാലിക്കുക എന്ന ആശയത്തോട് നമുക്കും യോജിക്കാം . സുഹൃത്തുക്കളേ, ഈ ലോക് ഡൗൺ കാലം ക്രിയാത്മകമായ പ്രവൃത്തിയിലൂടെ കടന്നു പോകാം. പുസ്തകവായനയ്ക്കും എഴുത്തിനും കുടുംബസമേതമുള്ള നല്ല നിമിഷങ്ങൾക്കായി മാറ്റി വയ്ക്കാം. നല്ല നല്ല നിമിഷങ്ങളിൽ പങ്കു ചേരാം. " തളരില്ലാ നാം കോ വിഡിനു മുമ്പിൽ, നാം അതിജീവിക്കും......."
|