മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പേടി വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട കരുതൽ മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ....
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദര്ശനം നമുക്കൊഴിവാക്കിടാം
ഹസ്തദാനം അല്പകാലം നാം അകന്നു നിന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട -
പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരെ
കേട്ടുകൊൾക നിങ്ങൾ തകർക്കൊന്നതൊരു ജീവനല്ല -
ഒരു ജനതയെത്തന്നെയല്ലേ?... ആരോഗ്യ രക്ഷയ്ക്ക് നൽകും
നിർദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം .............
ജാഗ്രതയോടെ ,ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി.

ജന്ന ആമിന
2 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത