ചെറുത്തിടാം തടുത്തിടാം കൊറോണയെന്ന വ്യാധിയെ അകലെനിന്നു പൊരുതിടാം അകലെയാക്കാം വ്യാധിയെ കരുതിവെയ്ക്കാം സഹജീവികൾക്കായ് കരുതലുള്ള ചില നന്മകൾ ഓർത്തിടുക ദാഹമേറി വലഞ്ഞിടുന്ന വരണ്ടുപോയ നാവുമായ് പാട്ടുനിന്ന കുയിലിനെ തളർന്നിടില്ലൊരിക്കലും കൈവിടില്ല പ്രതീക്ഷയും അകലെയായ് നമുക്കൊരു പുലരിയുണ്ടെന്നോർക്കണം