ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയാണ് ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണ് ജീവൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാണ് ജീവൻ

ഒരിടത്തൊരിടത്ത് ഒരു കാടുണ്ടായിരുന്നു. നന്ദവനം എന്നായിരുന്നു ആ കാടിന്റെ പേര്. ഒരുപാട് ഔഷധച്ചെടികൾ, ഫലങ്ങൾ നിറഞ്ഞ മരങ്ങൾ, പച്ചക്കറികൾ, ഇലവർഗങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു നന്ദവനം. ഒരുപാട് മൃഗങ്ങളുണ്ടായിരുന്നു അവിടെ. അവിടത്തെ രാജാവായിരുന്നു സിംബ എന്ന സിംഹം. സിംബയുടെ ഭാര്യ സിംബിയും രണ്ട് കുട്ടികളുമടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഒരു ദിവസം സിലു, മിലു എന്ന പേരുകളുള്ള ആ കുട്ടികൾ കളിക്കാനിറങ്ങി. അവർ ചുറ്റിനുമുള്ള ചെടികളും, പൂക്കളുമൊക്കെ വലിച്ചെറിയുകയും മണ്ണ് വാരിക്കളിക്കുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ സിംബയും സിംബിയും അവരെ വഴക്ക് പറഞ്ഞു.  <
ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം സിംബി അസുഖം ബാധിച്ച് കിടപ്പിലായി. ചികിത്സിക്കാൻ സുപ്രൻ കുരങ്ങൻ വന്നു. അസുഖം ഭേദമാക്കാൻ വേണ്ടിയുള്ള മരുന്നുകളിൽ സിലുവും മിലുവും പറിച്ചെറിഞ്ഞു കളിച്ച ഔഷധച്ചെടികളും ഉണ്ടായിരുന്നു. അവർ അത് സിംബയോട് പറഞ്ഞു. സിംബ വളരെ ദൂരെ പോയി ആ ഔഷധച്ചെടികൾ കൊണ്ടുവന്നു. സുപ്രൻ കുരങ്ങൻ ഔഷധച്ചെടികൾ കൊണ്ടു ചികിത്സിച്ച് സിംബിയുടെ അസുഖം ഭേദമാക്കി. <
  സിംബ മക്കളെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു, "മക്കളേ, നിങ്ങൾ ചെയ്തത് വലിയ തെറ്റാണ്. പ്രകൃതിയാണ് നമ്മുടെ ജീവൻ, അത് നമ്മൾ നശിപ്പിക്കാൻ പാടില്ല". <
സിലുവിനും മിലുവിനും അവരുടെ തെറ്റ് മനസിലായി. അന്ന് മുതൽ അവർ പ്രകൃതിയെ സംരക്ഷിച്ചു ജീവിച്ചു പോയി.

ശിവാജ്ഞലി അർ‍ജുൻ
4 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ