പൊരുതണം പൊരുതണം കൊറോണയെന്ന മാരിയെ പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാരിയെ ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊരുതിടാം ഒരുമയോടെ പൊരുതണം ഒരുമനസ്സായ് പൊരുതണം ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല ഒത്തുചേരലിനി വേണ്ട, യാത്രപോകലൊഴിവാക്കൂ നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം കൊറോണയെന്ന മാരിക്കെതിരായ് ഒരുമയോടെ പൊരുതിടാം