(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദ്യ ഗുരു
വിദ്യാ വിലാസിനി നീ വന്നിടും എന്റെ
ഹ്യത്തടത്തിൽ എന്നും പൂജിച്ചു ഞാൻ
കണ്ണുതുറന്നപ്പോളാദ്യം തലോടിയ
പെറ്റമ്മയല്ലേ എൻ ആദ്യ ദൈവം...
അമ്മിഞ്ഞയൂട്ടി എൻ ചുണ്ടുചുവപ്പിച്ച
പെറ്റമ്മയല്ലേ എൻ ആദ്യ ഗുരു...
പിച്ചവയ്ക്കുംനേരം കാല് കഴഞ്ഞപ്പോൾ
വീഴാതെ കാത്തെതെൻ അച്ഛനല്ലേ...
കാൽ വളർന്നോ, കൈവളർന്നോയെന്ന്
കാത്തു സൂക്ഷിച്ചെതെൻ അച്ഛനല്ലേ...
സത്യവും നീതിയും ധർമ്മവും പാലിക്കാൻ
ആദ്യം പഠിപ്പിച്ചതെന്റെ വീട്...
മാതാപിതാഗുരു ദൈവമെന്നെപ്പോഴും
മങ്ങാതെ മായാതെ മനസ്സിൽ വേണം...
എന്നുമെന്നുള്ളൽ പുണ്യവതിയാണ്
ജന്മം തന്നൊരാ പുണ്യവതി...