ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/മുത്തശ്ശിവാക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
06:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുത്തശ്ശിവാക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശിവാക്ക്

ഉള്ളിൽ കയറുവാൻ കൈകാgൽ കഴുകണം.
പുറത്തെങ്ങോ ഓടി വരികയല്ലേ....
ഉണ്ണിയെക്കാത്തുകൊണ്ടുമ്മറത്തിണ്ണയിൽ കൂനിയിരിക്കും മുത്തശ്ശി ചൊല്ലും.

എങ്ങാണ്ടെങ്കിലും പോകാനിറങ്ങിയാൽ കാരണമെന്തെന്നു ചൊല്ലിടേണം
 ന്യായമില്ലെന്നു മുത്തശ്ശി ചൊല്ലിയാൽ വീട്ടിലൊതുങ്ങിയിരുന്നിടേണം.

വീടിന്നു പിന്നിലെ പച്ചിലക്കൂട്ടിൽ നി ന്നൊത്തിരിയിലകൾ മുത്തശ്ശിനുളളും
തോരനും കറികളും ഉപ്പേരിയും പോലെ സ്വാദുള്ള കൂട്ടങ്ങളെ ത്രയെത്ര !

മുത്തശ്ശി പോയിട്ടു കാലമിതേറെയായ് ഞാനുമിന്നേറെ വളർന്നു പോയി,
മുത്തശ്ശി ചൊല്ലുന്ന വാക്കുകൾ കേൾക്കുന്നു പലരും പറഞ്ഞിന്നു നാട്ടിലെങ്ങും !!

കൈകാൽ കഴുകണം, ശുചിത്വമുണ്ടാവണം, വീട്ടിലിരിക്കണം....സൂക്ഷിക്കണം....
ആവശ്യമുള്ള പോൽ പച്ചക്കറികൾ നാം വീട്ടുവളപ്പിൽ വളർത്തിടേണം.

ഓർമ്മയിൽ തെളിയുന്നു മുത്തശ്ശിയും വാക്കും!! നാടിന്റെ നന്മയായ് എന്നുമെന്നും .......

 

അബന.പി.എസ്‌
10. std ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത