ലോകം മഹാമാരിയിൽ ഉഴറുമ്പോഴും ജീവൻ ഇരുളിൽ തിരയുമ്പോഴും ലോകത്തിന്നന്ധകാരം മായ്ച്ചീടുന്ന നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം മുന്നിൽ മനസ്സിൽ തെളിയുന്ന വർണന ചിത്രങ്ങളിൽ ഇന്ന് ഇങ്ങള് മാത്രം അറിയില്ല അറിയില്ല നിങ്ങളെ ഭൂമിയിൽ എങ്ങിനെയെങ്ങിനെ വാഴ്തിടേണ്ടൂ പൊലിയുന്ന ജീവന്റെ നിഴല്പാടുകൾ അകലുന്ന ജീവിത ദുഖങ്ങളും അറിയുന്ന സത്യമതൊന്നു മാത്രം നിങ്ങളെല്ലാമിന്നു ദൈവതുല്യം മറിയുന്ന ജീവിതത്താളുകളിൽ, മായുന്ന ജീവിതസ്വപ്നങ്ങളിൽ നീളുന്ന ജീവിതപ്പാതകളിൽ പ്രണമിക്കുന്നു നിങ്ങൾ തൻ സ്വപ്നങ്ങളെ നേരുന്നു നിങ്ങൾക്കു ഭാവുകങ്ങൾ