ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടിവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും .......
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും .......
ഉച്ചയൂണു കഴിഞ്ഞ്
രണ്ടു പേരും ഒന്ന് മയങ്ങുമെന്നും .......
പറമ്പിൽ
തൊട്ടാവാടി പൂക്കളുണ്ടെന്നും .......
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും .......
അഞ്ചുമണിയുടെ വെയിൽ
ഊണു മേശപ്പുറത്ത്
വിരിയിടുമെന്നും .......
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്.

 

ശബീബ് വി
8 B ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത