ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പുതുജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15009 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതുജീവൻ      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതുജീവൻ     


         അന്നും പതിവുപോലെ മനു പുറത്തിറങ്ങി. കൂട്ടുകാരുമൊത്ത് പുഴയിൽ പോയി. രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന രോഗത്തെ അവർ വകവെച്ചില്ല.ജനങ്ങളെല്ലാം ഭയന്നിരുന്ന ആ രോഗത്തിന്റെ പേര് കൊറോണ എന്നാണ്. എന്നാൽ മനുവും കൂട്ടുകാരും ആ രോഗത്തെ ഭയപ്പെടാതെ പുറത്തിറങ്ങി ഉല്ലസിച്ച് നടന്നു. ദിവസങ്ങൾ കടന്നു പോയി.മനുവിന് രോഗം പിടിപെട്ടു. ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കിടക്കുമ്പോൾ അവൻ താൻ വകവയ്ക്കാതിരുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തു. അവ അവന്റെ കാതിൽ വന്നലച്ചു." രോഗം വരാതിരിക്കാൻ ആരും പുറത്തിറങ്ങരുത്. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, അത്യാവശ്യത്തിന് പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ചു വന്നാൽ കുളിച്ച് വൃത്തിയായി നിൽക്കുക. ഇടയ്ക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറച്ച് പിടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നന്നായി വെള്ളം കുടിക്കുക. നിർദ്ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ കോവിദ് വരാതെ നോക്കാം, ഈ മഹാമാരിയെ തുരത്താം." 
         അവൻ തേങ്ങി. അവന്റെ തേങ്ങൽ കേട്ട് ആശ്വസിപ്പിക്കാൻ വെള്ളയുടുപ്പിട്ട മാലാഖമാരെത്തി. അവരുടെ നിസ്വാർഥ പരിചരണത്തിൽ അവൻ സുഖം പ്രാപിച്ചു, അതെ ആ പുതുജീവൻ അവനെ  അവനെ ഒരു പുതിയ മനുഷ്യനാക്കി.
മിൻഹ ഫാത്തിമ
8 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ