ഓളങ്ങൾ
പുഴയൊഴുക്ക്
മലിനോളങ്ങളും
മരണോളങ്ങളും
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ
ഞാനൊരു വൃക്ഷത്തെ നട്ടു
കഴിഞ്ഞ മഴയ്ക്ക് നട്ട
അതേ കുഴിയിൽ
മഴക്കാലം
ദാരിദ്ര്യമില്ല മഴക്കാലം
മുറ്റം നിറയെ
പ്ലാവിൻ കുഞ്ഞുങ്ങൾ
ദീർഘയാത്ര
കുന്നിടിച്ചു
ഇടത്താവളമടച്ചു
മഴവെള്ളത്തിനു ദീർഘയാത്ര