ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/പ്രകൃതിദുരന്തങ്ങൾ നമ്മോട് പറയുന്നത്
പ്രകൃതിദുരന്തങ്ങൾ നമ്മോട് പറയുന്നത്
ഇനി വരുന്നൊരുതലമുറയ്ക്ക് ഇവിടെ വാസംസാധ്യമോ എന്ന വരികൾ ഇന്നത്തെകാലത്ത് വളരെ പ്രസക്തമാണ്.ഈഭൂമി വരുംതലമുറക്ക് തിരിച്ചേൽപ്പിക്കാനുള്ളബാധ്യത നമുക്കുണ്ട്.മനുഷ്യനൊപ്പം മറ്റ്ജീവജാലങ്ങളെല്ലാം ഇവിടെ നിലനിൽക്കേണ്ടതുണ്ട്.മനുഷ്യനില്ലാതെപ്രകൃതിക്ക് നിലനിൽക്കാം,എന്നാൽ പ്രകൃതിയില്ലാതെ മനുഷ്യജീവിതംഅസാധ്യമാണ്.പലപ്പേഴുംതോറ്റുപോകുന്ന പോരാട്ടമാണ് പരിസ്ഥിതിപ്രവർത്തനമെങ്കിലും മനസിൽ നന്മയുള്ളവർക്ക് പ്രകൃതിക്കായി പോരാടാതിരിക്കാനാവില്ല.മനുഷ്യന്റെ ക്രൂരതകൾക്കിരയായി ഇന്ന്ഒട്ടുമിക്ക ജീവികളും ഈ ഭൂമിയിൽ നിന്ന് കണ്ണിയറ്റ് പോയികഴിഞ്ഞു.ഡോ ഡോപക്ഷി,നക്ഷത്രആമ,ഗംഗാഡോൾഫിൻ എന്നിവ അവയിൽ ചിലതുമാത്രം.നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകൾക്കുള്ള മറുപടിയാണ് കഴിഞ്ഞ 2വർഷമായി നമ്മൾ അനുഭവിക്കുന്ന പ്രളയം.പ്രകൃതിയെ വേദനിപ്പിക്കുമ്പോൾ നാമൊന്നോർക്കുക,പ്രകൃതിനമ്മെ തിരിച്ചൊന്നു വേദനിപ്പിച്ചാൽ അത് നമ്മൾക്കാർക്കും താങ്ങാൻ പറ്റില്ലെന്ന്.കുന്നുകളും ,വയല്കളും,മലകളും ഇടിച്ച് നിരത്തി ഇന്ന് ആകാശം തട്ടുന്ന ബഹുനില കോൺക്രീറ്റ് വൃക്ഷങ്ങൾ തലപൊക്കുമ്പോൾ നാമൊന്നോർക്കുക,ജൈവവൈവിധ്യശോഷണം തടയുന്നതിനുള്ള അടിയന്തിരനടപടികൾ എടുത്തില്ലെങ്കിൽ തീർച്ചയായും നമ്മുടെ ഭാവി ചിത്രം ഒട്ടുഠ വർണാഭമായിരിക്കില്ല എന്ന്.എല്ലാം എനിക്കുമാത്രമെന്നെ അഹങ്കാരവുമായി നീങ്ങുന്ന മനുഷ്യൻ ഭൂമിയുടെ അന്തകനായി മാറുന്നുവെന്ന കാര്യം സമീപകാലാസംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഏറ്റവും ഭീകരനായ മൃഗം എന്ന് മനുഷ്യനെ പറ്റി ഭൂമി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് തിരുത്തേണ്ടത് നമ്മളാണ്.നശിച്ചുപോയ വയലേലകളെ തിരികെകൊണ്ടുവന്നും ആവാസവ്യവസ്ഥകളെ സംരക്ഷിച്ചും നമുക്ക് പ്രകൃതിയെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ കൈകോർക്കാം. അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളാണ് ഭൂമിയുടെ നാശത്തിന് പ്രധാനകാരണം.ശാസ്ത്രീയമായരീതിയിലുള്ള വികസനപ്രവർത്തനങ്ങൾ നമുക്കും പ്രകൃതിക്കും നല്ലതാണ് .അതിനാൽ തന്നെ ശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ നമുക്ക്പിന്തുടരാം.വികസനപ്രവർത്തനങ്ങൾ നല്ലതുതന്നെ, എന്നാൽ ഇരിക്കുംകൊമ്പ് മുറിച്ചിട്ടാകരുതെന്ന് മാത്രം.ദീർഘദർശനം ചെയ്യുന്ന കവികളെ പോലെ ഭൂമി മരണം വരിക്കുന്ന സന്ദർഭം വിദൂരമല്ലാത്ത ഭാവിയിൽഉണ്ടാകുമോ എന്ന ഉത്കണ്ഠ അസ്ഥാനത്തല്ല.അത്രയും ഭീകരമായ തോതിലാണ് പരിസ്ഥിതി നാശം സംഭവിച്ച്കൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണം യാഥാർത്ഥ്യമാവണമെങ്കിൽ പ്ലാസ്റ്റിക് എന്ന വില്ലനെ ഈ ഭൂലോകത്തിൽ നിന്നും തുടച്ച് നിക്കേണ്ടിയിരിക്കുന്നു.മണ്ണിൽ ലയിക്കാത്ത ഇവ കത്തിച്ചാൽ പുറത്ത് വരുന്ന വാതകങ്ങൾ ഓസോൺ പാളിയുടെ ശോഷണത്തിനുംകാരണമാണ്.വ്യക്തമായി പറഞ്ഞാൽ പ്ലാസ്റ്റിക്കുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്.എന്നാൽ അതിനേക്കാളുമെത്രയോ ദൂഷ്യഫലങ്ങളുമുണ്ട്.ജലക്ഷാമം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഒരു തുള്ളി ദാഹജലം കിട്ടാതെ മരിച്ചുപോകുന്നവരുടെഎണ്ണം ഒട്ടും കുറവല്ല.ഒരു പക്ഷേ ഇനിയൊരു മഹായുദ്ധംഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കും .കവി ഒ.എൻ.വി കുറുപ്പ് എഴുതിയതുപോലെ ഭൂമിക്കൊരു ചരമഗീതം ആലപിക്കേണ്ട സന്ദർഭം വിദൂരമല്ലാത്ത ഭാവിയിലുണ്ടാകുമോ എന്നുള്ള ഉത്കണ്ഠയോടെ ജീവിക്കുന്നതിന് പകരം ഭൂമിക്ക് ചുറ്റും സംരക്ഷണവലയം സൃഷ്ടിക്കാൻ നമുക്കൊരുമിക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം