23:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യരക്ഷയ്ക്കായ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതുവാൻ നേരമായ് കൂട്ടുകാരേ
നമ്മുടെ ആരോഗ്യരക്ഷയ്ക്കായ്
അതിനായി പരിശ്രമിച്ചീടാം നമുക്ക്
പ്രതിരോധ മാർഗ്ഗത്തിലൂടെ
അതിനായി നമുക്ക് ഒഴിവാക്കീടാം
സ്നേഹസന്ദർശനവും ഹസ്തദാനവും
കരുതലില്ലാതെ നടക്കുന്ന കൂട്ടുകാരേ
നിങ്ങൾ കരുതലോടെ നടന്നീടേണം
മാതാപിതാക്കൾ പറഞ്ഞു തരുന്ന
കാര്യങ്ങൾ അനുസരിച്ചീടേണം
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന നിർദ്ദേശങ്ങൾ
മടിക്കാതെ പാലിച്ചീടേണം
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
നമുക്കൊരു മനസ്സോടെ പരിശ്രമിച്ചീടാം
അനശ്വരലക്ഷ്മി. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത