പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ...... കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി- നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപ്പക്കാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു ജനതയെത്തന്നെയല്ലേ?........... ആരോഗ്യരക്ഷയ്ക്കു നൽക്കും നിർദേശങ്ങൾപാലിച്ചിടാം മടിക്കാതെ ആശ്വസമേക്കുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളൂക്കൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി............