(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ
എന്നെ ഓടിച്ച് കൂട്ടിനകത്തു കയറ്റി
വാതിൽ കൊട്ടിയടച്ചു.
അയ്യോ!
ഞാനെങ്ങനെ നാളെ മുതൽ
സ്വർഗ്ഗം കാണും?
ഇതെന്തൊരു നരകം !
പരിചയമില്ലാത്ത കൂടിന്റെ
തുരുമ്പെടുത്ത അഴികളിൽ
ചാരിയിരുന്നു മയങ്ങിപ്പോയ ഞാൻ
കണ്ണുതുറക്കുമ്പോൾ
പറവകളും പൂക്കളും
മരങ്ങളും മണ്ണും
വായുവും വേനലും
വെള്ളവുംവെളിച്ചവും
എന്നെ നോക്കി
പല്ലിളിക്കുന്നു.
അതെ ! ഞാനാരുമല്ലെന്ന്
തിരിച്ചറിഞ്ഞ്
അപമാനത്തോടെ തല താഴ്ത്തി.