എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

        പരക്കെപ്പറക്കുന്ന വൈറസു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശൂദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേയ്ക്കു പോകേണ്ട ലാപ് ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കീടുവാനും
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം തൻ
തൊടേണ്ടാ മുഖം മൂക്കുംകണ്ണുുരണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ

പോൾ ആന്റണി
9 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത