ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവിന്റെ നാളുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവിന്റെ നാളുകൾ

തുരത്തിടാം പരത്തിടാതെ
കൊറോണ മഹാമാരിയെ
ജീവിതം തളിർത്തിടാം
തനിമ കൈവിടാതിനി
അഴലിലും അടരിലും
ഒരുമ കൈവെടിഞ്ഞിടാ
അടിമയല്ല അടർക്കളത്തിൽ
നായകരായ് നയിച്ചിടാം
നാടിനെയും ലോകരെയും
അണച്ചിടാം സഖികളെ
നമുക്ക് നാം നരകമല്ല
നാകലോകം പണിഞ്ഞിടാം

അനുഗ്രഹ്
4 C ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത