22:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ
കേട്ടതാണീ മഹാമാരിയെ
ലോകത്തെ ആകെ വിഴുങ്ങാനായി
വന്നതാണിവൻ
പെട്ടെന്നാർക്കും പിടിച്ചുകെട്ടുവാൻ
സാധിക്കില്ല ഇവനെ
എങ്ങിനെ ഇവനെ നേരിടുമെന്നാൽ
അങ്ങേയറ്റം ജാഗ്രതയിൽ നിന്നീടണം നമ്മൾ
പണ്ടുള്ളോർ പറഞ്ഞത് കേട്ടിട്ടുണ്ട് ഞാൻ
കൈകളും മുഖവും കാലും
കഴുകീട്ടു വേണം അകത്തു കയറാൻ എന്ന്
എന്നാൽ ഇന്നത്തെ തലമുറയ്ക്കുണ്ടോ
ആ ശീലം വല്ലതും
കൊറോണ എന്ന മഹാമാരിയെ കീഴടക്കുവാൻ
പൊരുതീടാം നമുക്ക് ഒറ്റക്കെട്ടായി