ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും മനുഷ്യനും       <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും മനുഷ്യനും      

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും . ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു . 2019ലെ ലോക പരിസ്ഥിതി സന്ദേശം 'beat air pollution' ആണ് . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗം .ഭൂമിയെ സുരക്ഷിതവും , ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയേണ്ടത് ആവശ്യമാണ് .

കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. നാം നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നീലനിലിപ്പ് അപകടത്തിലാകുന്നു . ഭൂമിയിലെ ചൂടിൻെറ വർധന , കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ , ശുദ്ധജലക്ഷാമം , ജൈവ വൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് .

പ്രകൃതിയെ സംരക്ഷിക്കുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും ?

  • മരങ്ങൾ ധാരാളമായി നട്ട് പിടിപ്പിക്കണം
  • പ്ലാസ്റ്റിക് കത്തിക്കരുത്
  • പ്ലാസ്റ്റിക്കിനു പകരം പേപ്പർ വസ്തുക്കൾ ഉപയോഗിക്കണം
  • പുഴയിലും നദികളിലും മാലിന്യങ്ങൾ തള്ളരുത്
  • രാസവളങ്ങൾക്കും രാസ കീടനാശിനികൾക്കും പകരം ജൈവ വളങ്ങളും ജൈവ കീട നാശിനികളും ഉപയോഗിക്കണം
നമ്മുടെ പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

അജയ് . ആർ
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം