പ്രകൃതീ ... --- നീ ഇത്രയും നിശബ്ദയായിരുന്നുവോ നിൻ മേനിയിൽ ഇത്രയും വാസന മറഞ്ഞിരുന്നുവോ, കേൾക്കാത്ത പാട്ടിൻ്റെ നിൻ സ്വരമിന്നു ഞാനറിയുന്നു നിൻ വിരിമാറിൽ കരിഞ്ചായം തേൽക്കാനിന്നാരുമില്ല: നിന്റെ ഗന്ധത്തിന് മായം കലർത്താനിന്നാരുമില്ല, നിൻ ഹൃത്തിൽ കൂർത്ത മുനകളാൽ മാന്തി, നിൻ രക്തം കുടിക്കുവാനി ന്നാരുമില്ല: ഇന്നു ഞാനറിയുന്നു നിൻ നൊമ്പരം തല ചായ്ച്ചീടട്ടേ മതി വരുവോളം അനുഗ്രഹിച്ചീടണേ അമ്മേ ശപിച്ചീടല്ലേ നിൻ മക്കളെ എൻ കര ത്താൽ നിന്നെ പുൽകിടാം മാറത്തെ മുത്തു പോൽ കാത്തു കൊള്ളാം തെല്ലുമേ ഭയന്നീടാതെ നിദ്രയിലാഴ്ന്നു കൊൾക അമ്മേ - ...... പ്രകൃതി ---- ..