ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകം ഇന്നുവരെ കണ്ടത്തിൽവെച്ച് ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19.ലോകത്തെ ഭീതിയിലാഴ്ത്തിയ ഈ മഹാമാരി രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് .കൊറോണവൈറസ് ആണ് ഈ രോഗം പരത്തുന്നത് .ഈ മഹാമാരിയെ തടയാൻ ലോകമാകെ ഒറ്റക്കെട്ടായി നിൽക്കുകയാണ് . കോടിക്കണക്കിനു ആളുകളുടെ ജീവനെടുക്കാൻ കഴിയുന്ന കൊറോണവൈറസിനെ ലോകത്തുനിന്ന് തുടച്ചുമാറ്റാൻ വേണ്ടിയാണു നാം ശ്രമിക്കേണ്ടത് .കേരളമെന്ന നമ്മുടെ നാടിനെ വിഴുങ്ങാൻ തുടങ്ങിയപ്പോൾ നമ്മുടെ ആരോഗ്യമന്ത്രിയും ഡോക്ടർമാരും അത് തടയാൻ ശ്രമിക്കുകയും ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു .കൈകൾ സോപ്പുപയോഗിച്ച വീണ്ടും വീണ്ടും കഴുകാനും സാമൂഹ്യഅകലം പാലിക്കാനും ആവശ്യത്തിനുമാത്രം പുറത്തിറങ്ങാനും നിർദേശിച്ചു .ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ ഈ മഹാമാരിയിൽ നിന്ന് നമുക്ക് രക്ഷപ്പെടാം .മറ്റു പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു .നാം ഒറ്റക്കെട്ടായി നിന്നാൽ കോവിഡ് 19.എന്ന മഹാമാരിയെ ലോകത്തുനിന്ന് ഇല്ലാതാക്കാം .
സ്റ്റേ ഹോം സ്റ്റേ സേഫ്

നക്ഷത്ര.എസ്.പി
3 ജി.യു.പി.എസ്.നിലക്കാമുക്ക്
വ൪ക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം