ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മാന്ത്രിക വേരുകൾക്കിടയിലൂടെ......

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAN KSTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാന്ത്രിക വേരുകൾക്കിടയിലൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാന്ത്രിക വേരുകൾക്കിടയിലൂടെ......

കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന അരിപ്പ വനമേഖല പശ്ചിമഘട്ടമലനിരകളുടെ ഭാഗമാണ്. കൊല്ലം - തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖല അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാണ്.പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന മിരിസ്റ്റിക്ക വനങ്ങളുടെ അപൂർവ്വ ശേഖരമുൾക്കൊള്ളുന്ന പ്രദേശമാണിത്.വിവിധയിനം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു വളരുന്ന കാടുകൾക്കുള്ളിൽ പരിചയ സമ്പത്തുള്ള ഒരാളുടെ അഭാവത്തോടെ പ്രവേശിക്കുക സാധ്യമല്ല. വണ്ണം തീരെ കുറഞ്ഞതും ശിഖരങ്ങൾ താരതമ്യേന കുറഞ്ഞതുമായ സസ്യങ്ങളാണ് ഇവിടെ കാണുന്നത്.വള്ളിപ്പടർപ്പുകൾ നിറഞ്ഞ ഉയരം കൂടിയ വൃക്ഷ തലപ്പുകൾ സൂര്യപ്രകാശത്തിനായി പരസ്പരം പടപൊരുതി വളർന്നു നിൽക്കുന്നു. പയിൻ, കാട്ടുജാതി,വെൺകടവം,പുല്ലാഞ്ഞി,ചാര്,കൊള്ളിഞാവൽ മുതലായ ചെടികളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ഭൂമിക്കുമുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ ആരേയും അത്ഭുതപ്പെടുത്തും.കണ്ടൽച്ചെടികളുടേതുപോലെ ഉയർന്നു നിലകെള്ളുന്ന ഇത്തരം വേരുകളിതൂടെയാണ് സസ്യശ്വസനം നടക്കുന്നത്.ഇവിടെപല മരങ്ങളുടെയും വേരുകൾ സവിശേഷമായ ആകൃതികൾ കൈവരിച്ചിരിക്കുന്ന ആകർഷകമായ കാഴ്ച കാണുവാൻ നമുക്കവസരമൊരുങ്ങുകയായി. കാഴ്ചകൾ ആസ്വദിക്കുമ്പോഴും ശ്രദ്ധയോ ടെ വേണം മുന്നോട്ടു നീങ്ങാൻ.കെട്ടുപിണഞ്ഞ വേരുകളും താഴേക്ക് ഒഴുകിയിറങ്ങിയിരിക്കുന്ന കനം കൂടിയ ദാരുലതകളും ഉയർത്തുന്ന അപകടം മുൻകൂട്ടി കാണണം. പയർ വർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലിയ വിത്തുള്ള പറണ്ട(Entada gigas) ഇവിടെ കാണപ്പെടുന്നു .വന വിഭവ ശേഖരണത്തിനായി ഇവിടെ എത്തുന്ന ആദിവാസികൾ ഇവയുടെ വിത്തുകൾ നാട്ടുമരുന്നുകളുടെ നിർമാണത്തിനായി ശേഖരിക്കാറുണ്ട്. ഇലച്ചാർത്തുകൾക്കിടയിൽ പതിയിരുന്നു ചിലയ്ക്കുന്ന പലയിനം പക്ഷികളുടെ പാട്ടുകൾ ചുറ്റും കേൾക്കാം. കുന്നിറക്ക ങ്ങളില്ലാതെ നിരപ്പായ ഇവിടുത്തെ ഭൂപ്രകൃതി പക്ഷിനിരീക്ഷണത്തിനും അനിയോജ്യമാണ്.വേലിതത്ത,കാട്ടുമൂങ്ങ,മേനിപൊന്മാന,കോഴി വേഴാമ്പൽ,കാട്ടു തത്ത തുടങ്ങി ഒട്ടേറെ പക്ഷികൾ ഇവിടെ കാണപ്പെ ടുന്നു.പക്ഷികൾക്കുപുറമേ ഉൾക്കാട്ടിൽ ആന,കാട്ടുപോത്ത്,മ്ലാവ്,പുലി, കേഴമാൻ,ചെന്നായ,കാട്ടുപൂച്ച മുതലായ ജന്തുക്കളും ജീവിക്കുന്നുണ്ട്. സസ്യങ്ങൽക്കിടയിലെന്നപോലെ ജന്തുക്കൾക്കിടയിലും ഇവിടെയീ വൈവിധ്യം നിലനിൽക്കുന്നതായി കാണാം.ചിത്രശലഭങ്ങളും തുമ്പിക ളും ഇഴജന്തുക്കളും മാംസഭോജികളും അതോടൊപ്പം കുറച്ചു മനുഷ്യരും ഈ കാട് പങ്കിട്ടുപജീവനം നടത്തുന്നു. പോട്ടോമാവ് തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസി സെറ്റിൽമെന്റാണ്. നിരപ്പില്ലാത്ത പ്രദേശത്ത് പടുത്തുയർത്തിയിരിക്കുന്ന വീടുകൾ തമ്മിൽ വളരെ അകലമുണ്ട്.വളരെ പരിഷ്കൃതരായ മനുഷ്യർ.സ്മാർട്ട് ഫോണും ടി.വി യും ഉണ്ടെങ്കിലും പ്രകൃതിയിൽ നിന്നുമകലാത്തവർ.മിരിസ്റ്റിക്ക വനത്തിൽ പരിചയ സമ്പത്തോ‍ടെ വഴികാട്ടിയ സുലോചന മാമി ഇവിടെയാണു താമസം. ഉയരത്തിൽ സ്ഥിതിടെയ്യുന്ന വീടിനുതാഴെ കൃഷിയിടത്തിൽ പൊന്നു വിളയിച്ചും കരകൗശലവസ്തുക്കൾ നിർമ്മിച്ചും വനവിഭവങ്ങൾ ശേഖരിച്ചുമാ ണവർ ഉപജീവനം നടത്തുന്നത്.ഇവിടെ കൃഷിയിടങ്ങളിലെ സ്ഥിരം കാഴ്ചയാണ് മയിലുകൾ. കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി മുഴുവൻ നശിപ്പിക്കുന്നു.പകൽ മയിലുകളാണെങ്കിൽ രാത്രി ആനകളുണ്ടാക്കുന്ന നാശനഷ്ടവും ചെറുതല്ല. ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി പേരുടെ പ്രവർത്തന ഫലമായി രൂപം കൊണ്ടതാണ് ഇവിടുത്തെ MGNC (Multi Grade Learning centre) . എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തുപോകേണ്ടിവരും.‍ പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിയുന്ന ഇവിടുത്തെ മനുഷ്യരുടെ ജീവിതം നഗരത്തിനുനടുവിൽ,തിരക്കുകളിൽനാലു ചുമരുകൽക്കുള്ളിൽ ഒതുങ്ങുന്ന നമ്മുടെ ജീവിതത്തിൽ നിന്നും വളരെയേറെ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ? ഭൂമുഖത്തുതന്നെ വളരെ വിരളമായ,പ്രകൃതിയൊ രുക്കിയ ഈ അത്ഭുതം ആർക്കുമറിയാതെ ഇവിടെ നിലകൊള്ളുന്നു. അവയുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്നോർമിപ്പിച്ചുകൊണ്ട്.വികസനത്തിന്റെ പൊടിതടലങ്ങളടിക്കാത്ത ഈ സസ്യസമ്പത്തും ഇവിടുത്തെ മനുഷ്യരും നമ്മുടെ ഓർമ്മകളിലെന്നും നിലനിൽക്കും.


വിസ്മയ.വി.എസ്
9 C ജി.എം.ജി.എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം