മാർച്ചിൽ തുടങ്ങിയ ദുരന്തകാലം
നാട്ടിലാകെ പേടിയുടെ കാലം
രോഗംപടരാതെ നോക്കുവാൻ
നാടായ നാടൊക്കെ പൂട്ടിക്കിടന്നു
കാണാത്ത കാഴ്ചകൾ ഒന്നുമില്ല കൂട്ടരേ.
കാണാൻ പുറത്തു പോയാൽ
മഹാമാരി നമ്മുടെ കൂടിവരും കൂട്ടരെ...
മുൻകരുതൽ എടുക്കാതെ പോകല്ല കൂട്ടരേ...
പോയി തിരികെ വരുന്ന നേരം
കൈകൾസോപ്പിട്ടു കഴുകിടേണം
ആപത്തുകാലത്തു സഹകരിച്ചിടു
നമ്മുടെ നാടിനെ സംരക്ഷിക്കാം...