രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/ഈ കാലഘട്ടത്തിലെ ശുചിത്വ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈ കാലഘട്ടത്തിലെ ശുചിത്വ മാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലഘട്ടത്തിലെ ശുചിത്വ മാറ്റങ്ങൾ

നമ്മളെ സ്വയം തന്നെ രക്ഷിക്ക,
സ്വയം ശുചിത്വം പാലിക്ക നാം
പല മഹമാരിയും വരാനുള്ള കാരണം
സ്വന്തം സുരക്ഷിതത്വം തന്നെ
പഴയ കാലഘട്ടം ഓർമിക്ക നാം
ഇപ്പോഴത്തെ അവസ്ഥ ആലോചിക്ക.....
ഓർക്കൂ....ഓർക്കൂ....
തുപ്പരുതെന്ന് ബോർഡ് വെച്ച ഉന്നം
നോക്കി തുപ്പുന്നു
പോലീസുകാരും ഭിഷ്വഗരന്മാരും പറയും
തുപ്പരുത്...... പിസയും ബർഗറും
കഴിക്കരുത്......
കേൾക്കുന്നില്ല നാം കാണുന്നില്ല നാം
ശ്രദ്ധിക്കുന്നില്ല നാം
പഴയകാലഘട്ടത്തെ ഓർക്കുക നാം
ആ ശുചിത്വം അനുസരിക്ക....
പൈപ്പില്ല ഷവറില്ല പക്ഷെ കിണ്ടിയുണ്ട്
ആചാരം അല്ല വൃത്തിയാണ്
വെള്ളം കൊണ്ട്‌ കാൽ കഴുകണം,
അകത്ത് കയറുള്ളൂ...
വൃത്തിയാണ് വൃത്തി.....
പണ്ടത്തെ പലതും ശുചിത്വമാണ്
പലതും മാറി, അതുകൊണ്ട് പലതും വരുന്നുമുണ്ട്...
അപ്പൂപ്പനെയും അമ്മൂമ്മയെയും
അനുസരിച്ച കാലഘട്ടം....
ഒരു പകർച്ചവ്യാധികളും വന്നതില്ല...
മനുഷ്യന്റെ വൃത്തി
പക്ഷെ ഇപ്പോൾ ഹാൻഡ് വാഷ്,
സാനിറ്ററിസിറുകൾ
അസുഖം വിട്ടു മാറുന്നില്ല.....
പണ്ടത്തെ പഠിക്ക നാം ജീവിക്ക നാം.......
 

നേഹ രാജേഷ്
7 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത