സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/ലേഖനം2
ഉത്തേജിത പ്രസംഗം
ഒരു ദിവസം രാവിലെ ഞാൻ എന്റെ കടയിലേക്ക് പോവുക ആയിരുന്നു. വഴിയിൽ എമ്പാടും പൂക്കളും ചിത്രശലഭങ്ങൾ പാറി നടക്കുന്നത് ഞാൻ ഒരു കൊച്ചുകുട്ടി എന്നപോലെ നോക്കി നിന്നുപോയി അപ്പോഴാണ് എന്റെ മനസ്സിൽ നേരംവൈകി എന്ന ചിന്ത ഉദിച്ചത് ചെറിയ ചായക്കടയായാലും അത് ആ ജംഗ്ഷനിലെ ആകെയുള്ള ഒരു കട ആയിരുന്നു അതുകൊണ്ടുതന്നെ നാട്ടുകാർ ഒത്തുകൂടുന്ന സ്ഥലം അതുതന്നെയായിരുന്നു. വളരെ തിരക്കിട്ട് ഞാൻ ആ ജംഗ്ഷനിൽ എത്തിയപ്പോൾ കണ്ടൊരു കാഴ്ച, വലിയ ഒരു ജനക്കൂട്ടം ഒരാളുടെ ചുറ്റുമായി നിൽക്കുന്നത് കാണപ്പെട്ടു. അയാളുടെ പ്രസംഗം വളരെ ദൂരെ നിന്നു തന്നെ ഞാൻ കേട്ടിരുന്നു. മറ്റുള്ളവരെ ആകർഷിക്കാൻതക്ക മുള്ള ചടുല ഭാഷണ ങ്ങൾ ആയിരുന്നു, അദ്ദേഹത്തിൽ നിന്നും പുറത്ത് വന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം എന്തെന്നാൽ തങ്ങളുടെ ഗ്രാമത്തിനു ചുറ്റുമായി ഒരു വലിയ മതിൽ പണ്ട് പൂർവികരുടെ കാലത്തുതന്നെ പണി തിരുന്നു. തന്റെ ഗ്രാമത്തിന്റെ ഉള്ളിലേക്ക് കടക്കണമെങ്കിൽ ഒരു ചെറിയ കോട്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തു നിന്നു ഒരാൾക്ക് തങ്ങളുടെ ഗ്രാമത്തിലേക്ക് കടക്കണമെങ്കിൽ ധാരാളം സുരക്ഷ ക്രമീകരണങ്ങളിലൂടെ കടന്നു പോവേണ്ടതുണ്ടായിരുന്നു .എന്തെന്നാൽ ഈ മതിൽ നമ്മുടെ ഗ്രാമത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന ഒന്നാണ് .നമ്മുടെ ഗ്രാമം ലോകത്തിലെവെച്ച് ഏറ്റവും മനോഹരമായ ഗ്രാമമാണ് .അതുകൊണ്ടുതന്നെ പ്രാദേശിക രെ ആകർഷിക്കാനും സാധിക്കുന്നുണ്ട് പക്ഷേ ഈ മതിലും അതിൽ ഉണ്ടാക്കി വച്ചിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങളും പലരേയും പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത് നമ്മുടെ ഗ്രാമം ലോകത്തിലേക്ക് തുറന്നുകാട്ടാൻ ഒരു തടസമായി തീർന്നു .പണ്ടുള്ളവർ ഈ ഗ്രാമത്തിലേക്ക് വികസനങ്ങൾ കൊണ്ടുവരാൻ മടിച്ചതിന്റെ ഫലമായിട്ടാണ് ഈ മതിൽ ഇവിടെ ഉയർന്നുപൊങ്ങിയത് .നമ്മുടെ ഈ യുവജനത ഈ വികസനത്തിന് തടസമായി നിൽക്കുന്ന ഈ മതിൽ പൊളിച്ചു കളയണം .എങ്കിൽ മാത്രമേ നമ്മുടെ ഗ്രാമം വികസിതമാവുകയുള്ളൂ എന്നുപറഞ്ഞു അദ്ദേഹം ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ കരു തീ എല്ലാവരും ശ്രദ്ധിച്ചു വളരെ അധികം ആത്മവിശ്വാസം തുളുമ്പുന്നതും മറ്റുള്ളവരെ ചൊടിപ്പിക്കുന്നതുമായ വാക്കുകളിലൂടെയാണ് അദ്ദേഹം ഈ പ്രഭാഷണം മുഴുവിപ്പിച്ചത് .എല്ലാവരുടെയും മനസ്സിൽ ഒരു തീ ജ്വലിച്ചു വരുന്നത് ഞാൻ നേരിട്ട് കണ്ടു പലരും തങ്ങളുടെ പിതാക്കന്മാരെ ചീത്ത പറയുകയും ശപിക്കുകയും ചെയ്തിരുന്നു .അന്ന് രാത്രി തന്നെ നാട്ടുകാർ എല്ലാവരും ചേർന്ന് മതിൽ പൊളിക്കാൻ തയ്യാറായി . പ്രഭാഷകന്റെ നേത്യത്വത്തിൽ തന്നെ ഒരാഴ്ച്ച കൊണ്ട് തങ്ങളുടെ ഗ്രാമത്തെ ചുറ്റിയിരുന്ന ആ വൻ മതിലിനെ തകർത്തുകളഞ്ഞു . തങ്ങളുടെ ഗ്രാമം എല്ലാ ജനതകൾക്കായ് തുറന്നു കൊടുത്തു . ഇന്ന് ഈ ഗ്രാമത്തിൽ ആരും പാറി പറക്കുന്ന ചിത്രശലഭങ്ങളെ നോക്കി നിൽക്കുന്നില്ല . കാരണം ആ ചിത്രശലഭങ്ങളെ എല്ലാം പ്രദർശനത്തിനു വേണ്ടി ചില്ലുക്കൂട്ടിൽ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് എല്ലാവരും ഒത്തുകൂടിയ എന്റെ ചായക്കട ആദ്യമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ സ്മാരകമായി മാറി ക്കഴിഞ്ഞിരിക്കുന്നു .തങ്ങളുടെ നാട് സന്ദർശിക്കാനെത്തിയ വിദേശകർ ഇവിടെ താമസമാക്കുകയും അവരുടെ ഇഷ്ടത്തിന് ഇന ഗ്രാമത്തെ മാറ്റിയെടുത്തു .ഇന്ന് ഗ്രാമീണർ തങ്ങളുടെ പഴയ കാലം തിരിച്ചു കിട്ടുവാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് വിദൂരതയിൽ മുങ്ങിപ്പോയെന്ന് അവർക്ക് അറിയുകയും ചെയ്യാം തങ്ങളുടെ ഗ്രാമത്തിനു ചുറ്റുമുണ്ടാക്കിയ ആ മതിൽ തങ്ങളുടെ വികസനത്തിനു തടസ്സമായല്ല നിന്നതെന്നും അത് തങ്ങളുടെ ഗ്രാമത്തിന്റെ പരിശുദ്ധി നിലനിർത്തുന്ന ഒരു രക്ഷാകവചമായിരുന്നുവെന്നും പിഞ്ഞീടാണ് നാട്ടുകാർക്ക് മനസ്സിലായത് .പണ്ടത്തെ ആ പ്രാസംഗികൻ ഇന്ന് ഈ ഗ്രാമത്തിൽ ഇല്ല .അവൻ വളർന്ന് മറ്റേതോ കോണിൽ സുഖമായി പിന്നെയും ചടുലത നിറഞ്ഞ വാക്കുകൾകൊണ്ട് മറ്റൊരു ജനതയെ ഉത്തേജിപ്പിച്ച് കൊണ്ടിരിക്കുന്നു . ഞങ്ങളെ പ്രകോപിപ്പിച്ച വാക്കുകൾ പിന്നീട് ഞങ്ങളുടെ പ്രതിസന്ധിയായി മാറുമെന്ന് അറിഞ്ഞിരുന്നില്ല .ഇന്ന് ഞങ്ങളുടെ ഗ്രാമത്തിൽ തന്നെ ഒരു അഭയാർത്ഥിയായി ജീവൻ ഏതു നിമിഷവും നഷ്ടപ്പെടാമെന്ന രീതിയിൽ ജീവിക്കുന്നു .പൂർവികർ ചെയ്തത് തെറ്റല്ലെന്ന് ഇന്ന് ഞങ്ങൾ മനസ്സിലാകുന്നു .ഇനി വരുന്ന തലമുറയുടെ സുരക്ഷക്കാണ് ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് ബോധ്യപെട്ടിരിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ