ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/മഴയുടെ സംഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയുടെ സംഗീതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയുടെ സംഗീതം



മഴ മഴ മഴ മഴ മാനത്ത്
കാർമേഘങ്ങൾ ഇരുണ്ടല്ലോ
കോളും മഴയും വന്നല്ലോ
ഉണ്ണിക്കുട്ടന് സന്തോഷം
എന്തൊരു ഭംഗി മഴകാണാൻ
എന്തൊരു ഭംഗി മഴനീർത്തുള്ളികൾ
മഴയുടെ ഒാമൽ സംഗീതം
മഴവെള്ളത്തിൽ ചെളിവെള്ളത്തിൽ
കടലാസ് തോണികൾ ഒഴുകുന്നേ
യാത്രക്കാരായ് കുഞ്ഞനുറുമ്പും
  തുമ്പികളും വന്നെത്തുന്നേ
പച്ച വിരിച്ചു പാടം നിറയെ
നൽ കതിരുകളെല്ലാം പൊങ്ങുന്നേ
കതിർമണിതിന്നാൻ പച്ച തത്തയും
പ്രാവുകളും വന്നെത്തുന്നേ
ചെടികളെല്ലാം തല നീട്ടി
എന്തൊരു മഴ ഈ നേരത്ത്
മഴയുടെ സംഗീതത്തിൽ
ചെടികൾ നൃത്തം വയ്കുന്നേ
മഴയുടെ ഓമൽ സ്പർശത്താൽ
പൂവുകളെല്ലാം വിടരുന്നേ
പൂന്തേനുണ്ണാൻ തുമ്പികളും
പൂമ്പാറ്റകളും പാറുന്നേ
മഴ മഴ മഴ മഴ മാനത്ത്
മഴയുടെ ഓമൽ സംഗീതം.
 

അനന്യ ബി എസ്
3 [[42621|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020