സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്റെ മാവ്

എന്റെ മാവ്

ആശയേറെയുണ്ടെനിക്കൊന്നു കാണുവാൻ,
ആദ്യമായെന്റെ മാവൊന്നു പൂത്തതിൽ,
പൂക്കൾ വിരിഞ്ഞതു കായ്കളായ് മാറിടാൻ,
കാറ്റിലാടുന്നൊരാ മാംകുല കാണുവാൻ.
എന്നും മടിതെല്ലുമേശാതെ ഞാനതിൻ,
ചുറ്റിലും വെള്ളമൊഴിക്കാൻ മറന്നീല,
ആശിച്ച പോലതിൽ മാമ്പൂ വിരിഞ്ഞപ്പോൾ,
ആനന്ദ നൃത്തവുമാടി ഞാൻ ഹൃതിനാൽ.
ആശിപ്പു നാമൊന്നു വന്നു ഭവിപ്പതോ,
ആ കഷ്ടമോർക്കുവാൻ പോലുമേ വയ്യ, ഹോ !
രാത്രി മഴയതിൻ താണ്ഡവമാടിനാൻ,
തെന്നിത്തെറിച്ചെന്റെ മാവിലെ പൂങ്കുല.
കണ്ണീർ മഴയ്ക്കിടെ നോക്കവേ കണ്ടു ഞാൻ,
അങ്ങൊരു ചില്ലയിൽ ഉടയാത്ത പൂങ്കുല,
ആശതൻ നാമ്പുകൾ വീണ്ടും മുളയ്ക്കവേ,
ഓർത്തു ഞാൻ ജീവിതം ഈ മട്ടിലല്ലയോ !

ഐറിൻ ട്രീസ വർഗീസ്
7 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത