19:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധത്തിന്റെ ശക്തി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടുമുഴുവനും മലിനമാകെ
നിത്യവും രോഗങ്ങൾ തേടിയെത്തും
രോഗത്താൽ വീണു പിടഞ്ഞിടാതെ
രോഗം വരാതെ നോക്കേണമെന്നും
പ്രതിരോധശക്തി നാം നേടീടുകിൽ
പെട്ടെന്നു രോഗത്താൽ വീഴുകില്ല
ശുചിത്വ ശീലങ്ങൾ നാം പാലിക്കുകിൽ
വൈറസുപോലും അടുക്കുകില്ല
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
തുമ്മുന്ന നേരം തൂവാല വേണം
രോഗം പടരാതെ നോക്കീടണം
വീട്ടിലൊതുങ്ങി കഴിഞ്ഞിടേണം
കൊറോണക്കാലം കഴിഞ്ഞാലും നാം
ശുചിത്വമെന്നും ശീലമാക്കൂ
പിന്നൊരു മാരിയും എത്തിടാതെ
നമ്മുടെ നാടിനെ കാത്തീടുമെന്നും